അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുളത്തൂപ്പുഴയിലെ നെയ്ത്തുശാല

കുളത്തൂപ്പുഴ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന കൈത്തറി നെയ്ത്തുശാലയിൽ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമില്ലാതെ ദുരിതത്തിൽ. വർഷങ്ങളായി കുളത്തൂപ്പുഴയിൽ പതിനാറേക്കറിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിൽ നിലവിൽ 13സ്ത്രീ തൊഴിലാളികളാണ് പണിയെടുക്കുന്നത്. എൺപതുകളിൽ വില്ലുമലയിൽ പ്രവർത്തിച്ചിരുന്ന നെയ്ത്തുശാല പിന്നീട് കുളത്തൂപ്പുഴയിലെ വാടകക്കെട്ടിടങ്ങളിലേക്ക് മാറ്റി. തുടർന്ന് 1989ൽ പട്ടികവർഗ വികസന വകുപ്പ് നെയ്ത്തുശാല സംഘത്തി​െൻറ പേരിൽ കുളത്തൂപ്പുഴ പതിനാറേക്കറിൽ സ്ഥലംവാങ്ങി സ്വന്തമായി കെട്ടിടം നിർമിച്ചുനൽകിയതോടെ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കുകയായിരുന്നു. കൈത്തറി തുണികൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെ നെയ്ത്തുശാലയുടെ പ്രവർത്തനം പൂർണമായി നിലച്ചു. ആളും അനക്കവുമില്ലാതെയായതോടെ സാമൂഹിക വിരുദ്ധർ താവളമാക്കി. സ്കൂൾ വിദ്യാർഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കൈത്തറി യൂനിഫോം നൽകുന്നതിനായി സർക്കാർ പദ്ധതി ആവിഷ്കരിച്ചതോടെയാണ് വീണ്ടും നെയ്ത്തുശാലയിലെ തറികൾ ശബ്ദിച്ചുതുടങ്ങിയത്. മുപ്പതോളം തറികൾ ഉണ്ടായിരുന്നതിൽ പത്തെണ്ണം അറ്റകുറ്റ പ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയാണ് ഇപ്പോൾ പ്രവർത്തനം. ആഴ്ചയിൽ ആറുദിവസവും മുടങ്ങാതെ ജോലിക്കെത്തുന്ന വനിതാ തൊഴിലാളികൾക്ക് ശൗചാലയങ്ങൾ അടക്കമുള്ള പ്രാഥമിക സൗകര്യം പോലും ഒരുക്കിയിട്ടില്ല. അസൗകര്യങ്ങൾക്ക് നടുവിലും ജില്ലാ വ്യവസായ വകുപ്പിൽനിന്ന് ലഭിക്കുന്ന ഓർഡർ അനുസരിച്ചുള്ള തുണികൾ കൃത്യമായി ഇവർ നെയ്തുനൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.