ലിഗ: കസ്​റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേരെ വിട്ടയച്ചതായി വിവരം

കോവളം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേരെ വിട്ടയച്ചതായി വിവരം. ഇവരുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതായി സൂചന. അവശേഷിക്കുന്ന മൂന്നുപേർ കസ്റ്റഡിയിൽതന്നെ. ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് രണ്ടുപേരെ വിട്ടയച്ചെതന്നാണ് വിവരം. ഇവരുടെ തുടർനീക്കങ്ങളിൽനിന്ന് തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ലിഗയെ പൂനംതുരുത്തിൽ എത്തിച്ചുവെന്ന് പറയപ്പെടുന്ന ഫൈബർ വള്ളത്തിൽനിന്ന് കുറച്ച് തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല എന്നാണ് സൂചന. പൂനംതുരുത്തിലെ വള്ളിപ്പടർപ്പുകളിൽ തെളിവുകൾക്കായി പൊലീസ് ഞായറാഴ്ച വിശദമായ തിരച്ചിൽ നടത്തി. പ്രദേശവാസികളായ മൂന്നുപേരുടെ സഹായത്തോടെ സമീപത്തെ ആറ്റിലും തിരച്ചിൽ നടത്തി. വിഴിഞ്ഞം സി.ഐ എൻ. ഷിബുവി​െൻറ നേതൃത്വത്തിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ലെൻസുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. പ്രതികളുടെ മുടിയിഴകൾ ഉൾെപ്പടെ തെളിവുകൾ കണ്ടെത്താനായിരുന്നു തിരച്ചിൽ. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല എന്നാണ് വിവരം. പ്രതികൾ തെളിവുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. മുഖ്യപ്രതി എന്ന് സംശയിക്കുന്ന യോഗ അധ്യാപകൻ ഉൾെപ്പടെയുള്ളവർക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. പ്രദേശത്തെ വീടുകളിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതാണ് പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരിലേക്ക് എത്താൻ പൊലീസിന് കൂടുതൽ സഹായകമായത്. കസ്റ്റഡിയിലുള്ള മൂന്നുപേരെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്ന ശേഷമേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂ. photo Liga main story.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.