പുതിയ റവന്യൂ ഡിവിഷന്‍: നെയ്യാറ്റിന്‍കരയെ ഒഴിവാക്കണമെന്ന് ഡി.സി.സി

ബാലരാമപുരം: 30ന് നിലവില്‍വരുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയ നടപടി ജനദ്രോഹപരമാണെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച നെയ്യാറ്റിൻകര റവന്യൂ ഡിവിഷൻ ഓഫിസ് നെയ്യാറ്റിൻകരയിൽ ആരംഭിക്കാൻ ഇടതു സർക്കാർ തയാറാകണം. താലൂക്കി​െൻറ പല പ്രദേശങ്ങളില്‍നിന്നും നെടുമങ്ങാട്ട് എത്തുന്ന സാഹചര്യം ചിന്തിക്കാന്‍പോലും കഴിയാത്തതാണ്. നെയ്യാറ്റിന്‍കര താലൂക്കിനെ നെടുമങ്ങാട് ആര്‍.ഡി.ഒക്ക് കീഴിലാക്കിയ സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള ഇടത് എം.എല്‍.എമാരുടെ നിലപാട് വ്യക്തമാക്കണം. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 30ന് നെയ്യാറ്റിൻകര താലൂക്കിലെ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനം നടത്തും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ മേയ് നാലിന് കോൺഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഉപവാസം സംഘടിപ്പിക്കുമെന്നും നെയ്യാറ്റിൻകര സനൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.