ജല​േസ്രാതസ്സിെൻറ വീണ്ടെടുക്കലും കടലാക്രമണം തടയാനുള്ള നടപടികളുമായി ജില്ലാ വികസന സമിതി

കൊല്ലം: നഗരപ്രദേശത്തുള്ള ജലേസ്രാതസ്സുകളെ എങ്ങനെ വീണ്ടെടുക്കാമെന്ന മാതൃക കൊല്ലത്ത് യാഥാർഥ്യമാകുന്നു. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച കൊട്ടാരക്കര പുലമൺ തോടി​െൻറ നവീകരണമാണ് ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് ഉയരുക. തോടി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രത്യേക കർമപദ്ധതിക്കാണ് ജില്ലാ വികസന സമിതി നിർദേശം നൽകിയത്. പുലമൺ തോടി​െൻറ നവീകരണത്തിന് ഗതിവേഗം കൂട്ടാനായി ഇവിടെയുള്ള ൈകയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കാൻ പി. െഎഷാപോറ്റി എം.എൽ.എ നിർദേശിച്ചു. മഴക്കാലപൂർവ ശുചീകരണം ഉൗർജിതമാക്കാനും മാലിന്യ നിർമാർജനം ശക്തിപ്പെടുത്താനുമുള്ള എം.എൽ.എയുടെ നിർദേശം പരിഗണിച്ച് ഹരിതകർമ സേനയുടെ പ്രവർത്തനം വിപുലീകരിക്കാനാണ് തീരുമാനം. ചവറ പൊന്മനയിൽ മൂന്ന് പുലിമുട്ടുകൾ നിർമിക്കാൻ കെ.എം.എം.എല്ലുമായി ധാരണാപത്രം ഒപ്പിട്ടുവെന്ന് ജലസേചന വകുപ്പ് പ്രതിനിധി അറിയിച്ചു. കടലാക്രമണം വഴിയുള്ള നാശനഷ്ടം തടയാൻ നടപടിയെടുക്കണമെന്ന എൻ. വിജയൻപിള്ള എം.എൽ.എ യുടെ നിർദേശത്തെ തുടർന്നാണ് നടപടി സംബന്ധിച്ച വിശദീകരണം. ശാസ്താംകോട്ടയിൽനിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തി​െൻറ നിറവ്യത്യാസം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പരാതിക്ക് ജലവിഭവ വകുപ്പ് പ്രതിനിധി മറുപടി നൽകി. വെള്ളത്തി​െൻറ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയാണ് നിറവ്യത്യാസത്തിന് പിന്നിലെന്നും ശുദ്ധീകരണ പ്രക്രിയയിലൂടെ ബാക്ടീരിയയെ നശിപ്പിച്ചാണ് കുടിവെള്ള വിതരണമെന്നും അറിയിച്ചു. ആവശ്യത്തിന് മീറ്ററുകൾ ഇല്ലാത്തത് കാരണം പുതിയ വൈദ്യുതി കണക്ഷനുകൾ വൈകുന്നുവെന്ന കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവലി​െൻറ പരാതി പരിശോധിച്ച് നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. അനുവദിച്ച തുകയിൽ 98 ശതമാനത്തിലധികം ചെലവഴിച്ച് പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്താൻ സഹായിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഇതേ മാതൃകയിലുള്ള പ്രവർത്തനമാണ് തുടർന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. എ.ഡി.എം കെ.ആർ. മണികണ്ഠ​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതിയിൽ ജില്ലാ പ്ലാനിങ് ഓഫിസർ പി. ഷാജി, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.