പൊലീസ് നീക്കം അപലപനീയം ^സുധീരൻ

പൊലീസ് നീക്കം അപലപനീയം -സുധീരൻ തിരുവനന്തപുരം: വിദേശവനിത ലിഗയെ കാണാതായതുമുതലുള്ള എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും പൊലീസി​െൻറയും സർക്കാറി​െൻറയും വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത സാമൂഹികപ്രവർത്തക അശ്വതി ജ്വാലക്കെതിരായ പൊലീസ് നീക്കം അപലപനീയമാണെന്ന് വി.എം. സുധീരൻ. സത്യം കണ്ടെത്തുന്നതിന് നിരന്തരമായി ശ്രമിച്ച അശ്വതിയെ അഭിനന്ദിക്കുന്നതിന് പകരം ഉപദ്രവിക്കാൻ ശ്രമിക്കുന്ന പൊലീസ് നടപടി വിചിത്രമാണ്. പൊലീസി​െൻറയും സർക്കാറി​െൻറയും വീഴ്ചകളെക്കുറിച്ചും പാളിച്ചകളെക്കുറിച്ചും പ്രതികരിക്കുന്നവരുടെ മനോവീര്യം തകർക്കാനുമുള്ള ഇത്തരം ഹീനതന്ത്രങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ഇനിയെങ്കിലും ഭരണ-പൊലീസ് നേതൃത്വങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.