നെടുമങ്ങാട്​ ആർ.ഡി.ഒ ഒാഫിസ്​; നെയ്യാറ്റിൻകര താലൂക്കുകൂടി ഉൾപ്പെട്ടത്​ വിവാദമാകുന്നു

നെടുമങ്ങാട്: നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളെ ഉൾപ്പെടുത്തി 2016ലെ യു.ഡി.എഫ് സർക്കാറി​െൻറ ബജറ്റിൽ പ്രഖ്യാപിച്ച നെടുമങ്ങാട് ആർ.ഡി.ഒ ഒാഫിസ് യാഥാർഥ്യമാകുേമ്പാൾ നെയ്യാറ്റിൻകര താലൂക്കുകൂടി ഉൾപ്പെട്ടത് വിവാദമാകുന്നു. ഒാഫിസ് ആസ്ഥാനം നെടുമങ്ങാടാകുേമ്പാൾ വെള്ളറട മുതൽ വിഴിഞ്ഞം വരെയുള്ള പ്രദേശത്തെ ആൾക്കാർ വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ താണ്ടി നെടുമങ്ങാെട്ടത്തണം. തിരുവനന്തപുരം റവന്യൂ ഡിവിഷൻ വിഭജിച്ച് നെടുമങ്ങാട് കേന്ദ്രമാക്കി പുതിയ റവന്യൂ ഡിവിഷൻ വന്നതോടെ നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ നെടുമങ്ങാട് ആർ.ഡി.ഒയുടെ കീഴിലും തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ തിരുവനന്തപുരം ആർ.ഡി.ഒയുടെ കീഴിലുമാകും. തിരുവനന്തപുരം ആർ.ഡി.ഒയുടെ ആസ്ഥാനം കുടപ്പനക്കുന്നിലെ കലക്ടറേറ്റിലാണ്. െനടുമങ്ങാട് ആർ.ഡി.ഒ ഒാഫിസിനായി നെടുമങ്ങാട് വാളിക്കോട് കൊപ്പത്തിൽ ഒരു വാടക കെട്ടിടമാണ് സജ്ജീകരിച്ചിരിക്കുന്നത്. 2015ൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ നിർദേശപ്രകാരം സബ് കലക്ടർ നൽകിയ റിപ്പോർട്ടിൽ നെടുമങ്ങാട് ആസ്ഥാനമാക്കി പുതിയ റവന്യൂ ഡിവിഷൻ രൂപവത്കരിക്കുന്നത് കുടപ്പനക്കുന്നിലെ നിലവിലെ റവന്യൂ ഡിവിഷൻ ഒാഫിസിൽനിന്ന് കേവലം 10 കിലോമീറ്റർ മാറിയായതിനാൽ ജില്ലയിലെ വിദൂര സ്ഥലങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് സൗകര്യപ്രദമെല്ലന്ന് വ്യക്തമാക്കിയിരുന്നു. മലയോര മേഖലയായ കാട്ടാക്കടയും തീരദേശ മേഖലയായ കഴക്കൂട്ടവും ആസ്ഥാനമാക്കി തിരുവനന്തപുരം റവന്യൂ ഡിവിഷനെ വിഭജിക്കുന്നതാകും ഫലപ്രദമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. രണ്ടുമാസത്തിനുശേഷം വീണ്ടും കലക്ടറോട് ആവശ്യപ്പെട്ട റിപ്പോർട്ടിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന െനടുമങ്ങാട്, കാട്ടാക്കട താലൂക്കുകൾ േചർത്ത് നെടുമങ്ങാട് കേന്ദ്രമാക്കി പുതിയ ആർ.ഡി.ഒയും തീരദേശ മേഖലകൾ ഉൾപ്പെടുന്ന വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ ചേർത്ത് നിലവിെല റവന്യൂ ഡിവിഷൻ നിലനിർത്തുകയും ചെയ്യാമെന്ന് റിപ്പോർട്ട് നൽകി. ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു 2016ൽ നെടുമങ്ങാട് ആർ.ഡി.ഒ ഒാഫിസ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പുതിയ ആർ.ഡി.ഒ ഒാഫിസ് നിലവിൽ വരുന്നതോടെ നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾ നെടുമങ്ങാെട്ടത്തണം. ഇവിടെനിന്ന് നെടുമങ്ങാേട്ടക്ക് നേരിട്ട് ബസ് സർവിസ് പോലുമില്ല. നെടുമങ്ങാട് ബസ്സ്റ്റാൻഡിലെത്തി അവിടെനിന്ന് ബസ് സർവിസില്ലാത്ത കൊപ്പത്തെ ആർ.ഡി.ഒ ആസ്ഥാനത്തെത്താൻ രണ്ടു കിലോമീറ്റർ ഒാേട്ടാ യാത്രയോ കാൽനടയോ വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.