യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസ്; മൂന്നുപേർ അറസ്​റ്റിൽ

നേമം: കഞ്ചാവ് ലഹരിക്കിടയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കം ചോദ്യംചെയ്ത മറ്റൊരു യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. നിറമൺകര സ്വദേശി വിജയരാജ് (18), പൂന്തോപ്പ് സ്വദേശികളായ സൂരജ് (19), സനോജ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേമം നരിയാപുരം മിഥുൻ ഹരിക്കാണ് കുത്തേറ്റത്. കരമന അമൃത നഗറിൽ 23ന് രാത്രി എട്ടിന് മിഥുൻ ഹരി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം യുവാക്കൾ കഞ്ചാവ് ലഹരിയിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മിഥുൻ ഹരിക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. പിന്നിൽ നിന്ന് കുത്തേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇയാളെ കഴിഞ്ഞ ദിവസം വിട്ടയച്ചു. കരമന എസ്.ഐ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തിൽ എസ്.സി.പി.ഒ രാകേഷ് കുമാർ, സി.പി.ഒമാരായ സുരേഷ്, രാജലക്ഷ്മൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.