'ആർ.ഡി.ഒ ഓഫിസ്​ നെയ്യാറ്റിൻകരയിൽ സ്​ഥാപിക്കണം'

നെയ്യാറ്റിൻകര: വളരെക്കാലമായി നെയ്യാറ്റിൻകരയിലെയും മറ്റ് പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങൾ ദൈനംദിനമുള്ള ആവശ്യങ്ങൾക്ക് ബന്ധപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ആർ.ഡി.ഒ ഓഫിസ് അടർത്തിമാറ്റി നെടുമങ്ങാട് പുതിയ ആർ.ഡി.ഒ ഓഫിസുമായി ചേർക്കാനുള്ള നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ ബാലരാമപുരം ആവശ്യപ്പെട്ടു. യാത്രാക്ലേശം വർധിച്ചു വരുന്ന കാലഘട്ടത്തിൽ പിന്നാക്ക പ്രദേശമായ നെയ്യാറ്റിൻകരയിലെയും സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നെടുമങ്ങാട് എത്തിച്ചേരാൻ വളരെ ബുദ്ധിമുട്ടാണ്. ആർ.ഡി.ഒ ഓഫിസ് നെയ്യാറ്റിൻകരയിൽ സ്ഥാപിക്കുകയോ ഇപ്പോൾ തുടരുന്ന തിരുവനന്തപുരത്തോ തുടരുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ െറസി. അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.