സി.എം.ഡി യാഥാർഥ്യങ്ങൾ തിരിച്ചറിയണം ^കെ.എസ്​.ടി ഡ്രൈവേഴ്​സ്​ യൂനിയൻ

സി.എം.ഡി യാഥാർഥ്യങ്ങൾ തിരിച്ചറിയണം -കെ.എസ്.ടി ഡ്രൈവേഴ്സ് യൂനിയൻ തിരുവനന്തപുരം: 13 ദിവസം ജോലി ചെയ്ത് 30 ദിവസത്തെ ശമ്പളം വാങ്ങുന്നവരാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരെന്നുള്ള സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തതും ഖേദകരവുമാണെന്ന് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന നേതൃയോഗം. മാസത്തിലെ 13 ദിവസം രാവും പകലും കഷ്ടപ്പെട്ട് ഡബിൾ ഡ്യൂട്ടിയായി 26 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർ നിയമാനുസൃതം അനുവദിച്ചിട്ടുള്ള നാല് വീക്കിലി ഒാഫ് അടക്കം 30 ഡ്യൂട്ടി നിർവഹിച്ചിട്ടാണ് ശമ്പളം വാങ്ങുന്നത്. വസ്തുത ഇതായിരിക്കെ പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന സി.എം.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പ്രതിഷേധാർഹമാണ്. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ് സണ്ണി തോമസ്, ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, കെ. ഗോപകുമാർ, പി.വി. ഡേവിഡ്, എ.ഡി. ബിജു, ബി.എസ്. ൈശലേശൻ, എസ്. സുനിൽകുമാർ, സി. മുരുകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.