അവശ്യ വെറ്ററിനറി സേവനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ജില്ലയിൽ വാമനപുരം, അതിയന്നൂർ, നേമം, പോത്തൻകോട്, നെയ്യാറ്റിൻകര, ചിറയിൻകീഴ് എന്നീ ബ്ലോക്കുകളിലും തിരുവനന്തപുരം കോർപറേഷനിലും രാത്രികാല അവശ്യ വെറ്ററിനറി സേവനം നൽകുന്നതിനായി വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഹാജരാകുന്ന ഉദ്യോഗാർഥികളിൽനിന്ന് ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവരെ 179 ദിവസത്തേക്ക്/ഫണ്ടി​െൻറ ലഭ്യതയനുസരിച്ച് കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കുന്നതാണ്. വൈകീട്ട് ആറ് മുതൽ രാവിലെ ആറ്വരെയാണ് എമർജൻസി സേവനം നൽകേണ്ടത്. അപേക്ഷകർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും പകർപ്പും സഹിതം മേയ് എട്ടിന് രാവിലെ 11ന് ഹൗസിങ് ബോർഡിന് സമീപം എസ്.എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ജില്ല മൃഗസംരക്ഷണ ഓഫിസിൽ എത്തണം. ഫോൺ: 0471 2330736
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.