യുവാവിനെ എലി കടിച്ചത്​ ഒറ്റപ്പെട്ട സംഭവമ​െല്ലന്ന്​

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആരോപണം. ശനിയാഴ്ച അഞ്ചല്‍ കരുകോണ്‍ ഇരുവേലിയ്ക്കല്‍ രാജി വിലാസത്തില്‍ രാജേഷിനെയാണ് (27) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി കടിച്ചത്. മെഡിക്കൽ കോളജിലെ മുഴുവൻ വാർഡുകളിലും പരിസര പ്രദേശങ്ങളിലും പൊതുവായ പ്രാണി നിയന്ത്രണം, എലി നിയന്ത്രണം, ഫ്യൂമിഗേഷൻ എന്നിവ നടത്താൻ കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതിനായി ഒരു വർഷത്തെ തുക ആശുപത്രി വികസന ഫണ്ടിൽനിന്ന് നൽകി വരുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ രേഖകളില്‍ മാത്രമാണ്. ആറു മാസത്തിനിടെ ഇവർ മൂന്നു പ്രാവശ്യം വാർഡുകളിലും പരിസര പ്രദേശങ്ങളിലും പ്രാണി, എലി നിയന്ത്രണങ്ങൾക്കുള്ള ഫ്യൂമിഗേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍, സംഭവം സംബന്ധിച്ച് ആശുപത്രിയിലെ പ്രാണി നശീകരണ ഏജൻസിയായ കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപറേഷനോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജോബി ജോൺ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പ്രാണി, എലി നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും സൂപ്രണ്ട് നിർദേശം നൽകി. കടിയേറ്റ രോഗികൾക്ക് കാര്യമായ ചികിത്സ നൽകുന്നുണ്ടെന്നും എലികൾ പരക്കാതിരിക്കാൻ രോഗികളും കൂട്ടിരിപ്പുകാരും ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ നിർദിഷ്ട ബോക്സുകളിൽ കൊണ്ടിട്ട് ആശുപത്രി ശുചീകരണത്തിന് സഹകരിക്കണമെന്നും സൂപ്രണ്ട് വാര്‍ത്താകുറിപ്പില്‍ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.