വെള്ളനാട് സർവിസ് സഹകരണബാങ്കിൽ വീണ്ടും അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി ചാർജെടുത്തു

നെടുമങ്ങാട്: . അഞ്ചുവർഷമായി അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലായിരുന്ന ബാങ്കിലാണ് തുടർന്നും സി.പി.എം പ്രതിനിധികളെ െവച്ച് അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി രൂപവത്കരിച്ചത്. ഗോപാലകൃഷ്ണൻ നായർ, എസ്. മോഹനൻ, സുരേന്ദ്രൻ നായർ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി കഴിഞ്ഞദിവസമാണ് അധികാരമേറ്റത്. എന്നാൽ, കമ്മിറ്റിയിൽ സി.പി.എം പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയതിൽ സി.പി.ഐക്ക് അമർഷമുണ്ട്. ഇത് സംബന്ധിച്ച് എൽ.ഡി.എഫിൽ ചർച്ച ചെയ്തിെല്ലന്നും സി.പി.െഎ ആരോപിക്കുന്നു. സി.പി.എം നേതാവായിരുന്ന എസ്. കൃഷ്ണകുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതുൾപ്പെടെ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ ബാങ്കിനെ 2013 മുതൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണത്തിലാക്കിയത്. 2012ൽ നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതസ്ഥാനാർഥികളിൽ മൂന്നുപേരും എൽ.ഡി.എഫി​െൻറ ഏഴ് സ്ഥാനാർഥികളും വിജയിച്ചു. തുടർന്ന് എൽ.ഡി.എഫ് അധികാരത്തിലെത്തി. പ്രഥമ ബോർഡ് യോഗത്തിൽ അപ്പുക്കുട്ടൻ ആശാരിയെ ബാങ്ക് പ്രസിഡൻറാക്കണമെന്ന പാർട്ടി തീരുമാനം നടപ്പായില്ല. എസ്. കൃഷ്ണകുമാർ പ്രസിഡൻറായി. സി.പി.എം നിർദേശിച്ചിട്ടും പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ ഇദ്ദേഹം തയാറായില്ല. തുടർന്ന് മറ്റ് എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം കോൺഗ്രസ് വിമതരും ചേർന്ന് അവിശ്വാസം പാസാക്കി കൃഷ്ണകുമാറിനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കി. അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിനിടെ കൃഷ്ണകുമാറും ഒപ്പം നിന്ന രണ്ട് വനിത അംഗങ്ങളും കോൺഗ്രസ് വിമത പാനലിൽ വിജയിച്ച മൂന്നുപേരും രാജിെവച്ചു. ഇതോടെ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടർന്ന് പാർട്ടി തീരുമാനത്തെ അട്ടിമറിച്ച കൃഷ്ണകുമാറിനെ സി.പി.എം പുറത്താക്കി. അതിനുശേഷം വെള്ളനാട് ശശിയുടെ നേതൃത്വത്തിലെ അഡ്‌മിനിസ്ട്രേറ്റിവ് കമ്മിറ്റി അധികാരത്തിലെത്താൻ ശ്രമിച്ചെങ്കിലും ഹൈകോടതി അയോഗ്യനാക്കി. തുടർന്ന് 2013 മുതൽ അഡ്‍മിനിസ്ട്രേറ്റരുടെ ഭരണത്തിലാണ് വെള്ളനാട് സർവിസ് സഹകരണബാങ്ക്. ഇതിനിടെ 2016 ഫെബ്രുവരി 21ന് െതരഞ്ഞെടുപ്പ് നടന്നെങ്കിലും കോടതി വിധിയെതുടർന്ന് ഫലപ്രഖ്യാപനമുണ്ടായില്ല. ബി.ജെ.പിയുടെ സഹകരണമുന്നണിയും എൽ.ഡി.എഫി​െൻറ ജനാധിപത്യ സംരക്ഷണ സഹകരണമുന്നണിയും സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നു. 11 സീറ്റിൽ നാലുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തുടർന്നുള്ള ഏഴ് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.