എം.എസ്​.എഫ്​ വാഹന പ്രചാരണജാഥ

കണിയാപുരം: -എം.എസ്.എഫ് ദക്ഷിണമേഖല റാലിയുടെ പ്രചാരണജാഥക്ക് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ സ്വീകരണം നൽകി. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. നവാസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് നവാസ് മാടൻവിള അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പ്രഫ. തോന്നക്കൽ ജമാൽ പ്രചാരണ ബ്രോഷർ പുറത്തിറക്കി. മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് കടവിളാകം കബീർ, ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് ഷഫീക്ക് വഴിമുക്ക്, സെക്രട്ടറി അൻസർ പെരുമാതുറ, സംസ്ഥാന ഭാരവാഹികളായ നിഷാദ് കെ. സലിം, സൽമാൻ ഹനീഫ്, വി.പി. അഹമ്മദ് ഷഫീർ, മുനീർ കുരവിള, മുസ്ലിംലീഗ്, -യൂത്ത് ലീഗ് നേതാക്കളായ ബദർ ലബ്ബ, പെരുമാതുറ ഷാഫി, നാസർ എ.ആർ, ഷാഹുൽ ഹമീദ്, നസീർ വെമ്പായം, ഫസിൽ, സുൽഫി സാഗർ, അബ്ദുൽ സലാം, അഷറഫ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.