പാലുവള്ളി കൈരളി ഗ്രന്ഥശാലക്ക് പുതിയ കെട്ടിടം

പാലോട്: ജില്ല പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നന്ദിയോട് പാലുവള്ളി കൈരളി ഗ്രന്ഥശാലക്ക് നിർമിച്ച പുതിയ കെട്ടിടം തിങ്കളാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷതവഹിക്കും. ഗ്രന്ഥശാലാ ഹാൾ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ പ്രതിഭകളെ അനുമോദിക്കും. മുൻ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഗ്രന്ഥശാലാ ഓഫിസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഞായറാഴ്ച സെമിനാറും സാഹിത്യസമ്മേളനവും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.