നെയ്യാർ: ജലകമീഷൻ നടപടി സംസ്ഥാന താൽപര്യങ്ങള്‍ക്ക് വിരുദ്ധം ^ചെന്നിത്തല

നെയ്യാർ: ജലകമീഷൻ നടപടി സംസ്ഥാന താൽപര്യങ്ങള്‍ക്ക് വിരുദ്ധം -ചെന്നിത്തല തിരുവനന്തപുരം: കേന്ദ്ര ജലകമീഷന്‍ യോഗ അജണ്ടയിൽ നെയ്യാറിനെ ഉള്‍പ്പെടുത്തിയത് സംസ്ഥാന താൽപര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതൊരു അന്തര്‍സംസ്ഥാന തര്‍ക്കവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമേ അല്ല. എന്നിട്ടും അതൊരു തര്‍ക്കവിഷയമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനം അനുവദിച്ചത് അത്ഭുതകരമാണ്. നെയ്യാറിനെയും തര്‍ക്കവിഷയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.