കന്യാകുമാരി ജില്ല: റോഡപകടത്തിൽ പോയവർഷം 283 ജീവൻ പൊലിഞ്ഞു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞവർഷം റോഡപകടങ്ങളിൽ 283പേർ മരിച്ചതായി ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്. നാഗർകോവിലിൽ റോഡ് സുരക്ഷാ വാരാചരണത്തി​െൻറ ഭാഗമായി നടന്ന ഇരുചക്രവാഹന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകട മരണത്തിൽ 70 ശതമാനവും മദ്യലഹരിയിലും ഹെൽമറ്റ് ധരിക്കാതെയുമുള്ളതാണ്. യാത്രക്കാർ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ തയാറാകണം. റാലിയിൽ ഇരുചക്ര വാഹന ഷോറൂം ജീവനക്കാരും ട്രാഫിക് പൊലീസ് വിഭാഗവും പങ്കെടുത്തു. രാജീവ്ഗാന്ധിയുടെ പ്രതിമ കേടുവരുത്തി നാഗർകോവിൽ: തക്കലക്ക് സമീപം കുമാരപുരം ജങ്ഷനിലുള്ള മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ വെള്ളിയാഴ്ച രാത്രി അജ്ഞാതർ കേടുവരുത്തി. പ്രതിമയുടെ മുഖത്തി​െൻറ ഒരുഭാഗം തകർന്ന നിലയിലാണ്. സംഭവത്തെക്കുറിച്ച് ശനിയാഴ്ചയാണ് പ്രവർത്തകർ അറിഞ്ഞത്. കോൺഗ്രസ് എം.എൽ.എ രാജേഷ്കുമാറി​െൻറ നേതൃത്വത്തിൽ പ്രതിമ തകർത്തവർക്കെതിരെ നടപടിയെടുക്കണെന്ന് കൊറ്റിയോട് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി. ഇതിനുമുമ്പും രാജീവ് ഗാന്ധിയുടെ പ്രതിമയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ ഭാഗത്ത് നടന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.