സമദാനിയ്യ വാർഷികാ​േഘാഷവും സനദ്​ദാനവും

കൊട്ടിയം: ഇത്തിക്കര സമദാനിയ്യ തഹ്ഫീളുൽ ഖുർആൻ ആൻഡ് അറബിക് കോളജി​െൻറ മൂന്നാമത് വാർഷികത്തിനും ഒന്നാമത് സനദ് ദാനത്തിനും സമദാനിയ്യാ കാമ്പസിൽ തുടക്കമായി. സമദാനിയ്യാ പ്രിൻസിപ്പൽ ഹാഫിസ് മുറാദ് ബാഖവി തങ്ങൾ പതാക ഉയർത്തി. തുടർന്ന് നടന്ന ഇസ്ലാമിക് എക്സിബിഷൻ തെക്കേ മൈലക്കാട് മുസ്ലിം ജമാഅത്ത് ഇമാം ഷഫീക്ക് അസ്ഹരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കാരാളി ഇ.കെ. സുലൈമാൻ ദാരിമി, സാദിഖ് ബാഖവി, നവാസ് മേത്തർ, നജീം ദാറുസ്സലാം, ഷിബു ഖാൻ, ഷഹാൽ എന്നിവർ സംസാരിച്ചു. പുരാതന നാണയങ്ങൾ, ലോകരാജ്യങ്ങളുടെ കറൻസികൾ, ചെറിയ മുസ്ഹഫുകൾ, കളിമൺപാത്രങ്ങൾ, മസ്ജിദുകളുടെ രൂപങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നടന്ന ചടങ്ങിൽ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എം. അൻസർ അധ്യക്ഷത വഹിച്ചു. വിവിധ പള്ളികളിലെ ചീഫ് ഇമാമുമാരായ സഈദ് മദനി, ത്വാഹാ മുസ്ലിയാർ, ഇർഷാദുൽ ഖാദിരി, റഫീക്ക് മന്നാനി, മുജീബ് റഹ്മാൻ അഹ്സനി, അഷ്റഫ് മൗലവി ബാഖവി, ജവാദ് ബാഖവി, ഡി.കെ.എൽ.എം ജില്ല സെക്രട്ടറി എ.ജെ. സാദിഖ് മൗലവി എന്നിവർ സംസാരിച്ചു. സമസ്ത ജില്ല പ്രസിഡൻറ് മുഹ്സീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. തുടർന്ന് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയുടെ മതപ്രഭാഷണവും നടന്നു. അഷ്റഫ് സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് സമദാനിയ്യ ട്രസ്റ്റും കൊട്ടിയം കിംസ് ആശുപത്രിയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പ് കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരക്ക് നടക്കുന്ന മതവിജ്ഞാന സദസ്സ് പാനിപ്ര ഇബ്രാഹീംബാഖവി ഉദ്ഘാടനം ചെയ്യും. ഹാഫിസ് ഹമ്മാദ് ബാഖവി കല്ലൂർ മതപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ നടക്കുന്ന കുടുംബസംഗമം ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ഷഫീക്ക് മൗലവി അൽ ഖാസിമി മതപ്രഭാഷണം നടത്തും. കെ.കെ. സൈനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് മാനവിക സാംസ്കാരിക സമ്മേളനവും സനദ്ദാന സമ്മേളനത്തോടുംകൂടി പരിപാടികൾ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.