നിയന്ത്രണം വിട്ട കാറിടിച്ച് വയോധികക്ക്​ പരിക്കേറ്റു

കടയ്ക്കൽ: നിയന്ത്രണം വിട്ട കാറിടിച്ച് വയോധികക്ക് സാരമായി പരിക്കേറ്റു. കുമ്മിൾ സ്വദേശി നബീസാ ബീവിക്കാണ് (65) പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ടൗണിൽ അമ്പലം റോഡിൽ സബ്ട്രഷറിക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബന്ധുവീട്ടിലേക്ക് പോകാനെത്തിയ ഇവരെ ട്രഷറി റോഡിൽനിന്ന് വന്ന കാറിടിക്കുകയായിരുന്നു. സമീപമുള്ള കടയുടെ ഭിത്തിയോട് ചേർത്ത് നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിച്ചാണ് കാർ നിന്നത്. ഭിത്തിക്കും വാഹനങ്ങൾക്കുമിടയിൽ ഞെരുങ്ങിയ വയോധികയെ ഓടിയെത്തിയവർ ഏറെ പണിപ്പെട്ട് പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.