വിദ്യാർഥികളിൽ കൃഷി, കായികമേഖലകളോട് ആഭിമുഖ്യം വളർത്തണം –മന്ത്രി

കൊല്ലം: പഠനത്തിനൊപ്പം കുട്ടികൾക്ക് കൃഷിയോടും ആഭിമുഖ്യം വളർത്താൻ ഉതകുംവിധമായിരിക്കണം അധ്യാപനമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൊതുവിദ്യാഭ്യാസ യജ്ഞവുമായി ബന്ധപ്പെട്ട് കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. സ്ഥലമുള്ള എല്ലാ സ്കൂളുകളിലും ജൈവവൈവിധ്യ പാർക്കുകൾ ഒരുക്കണം. കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകണം. ജില്ലാതലത്തിൽ നടപ്പാക്കുന്ന പരിശീലനപരിപാടി മേയ് 25നകം കുണ്ടറയിൽ തുടങ്ങാനാകാണം. യു.പി തലം വരെ ഒന്നിച്ചും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ചേർത്തും പരിശീലനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പഠനമികവ് പുലർത്തുന്ന കുട്ടികൾക്ക് ടാലൻറ് ഹണ്ട് സംഘടിപ്പിക്കണം. മണ്ഡലത്തിലെ 86 വിദ്യാലയങ്ങളിലെ 24,012 വിദ്യാർഥികൾക്കും പൊതുവിദ്യാഭ്യാസ യജ്ഞത്തി​െൻറ പ്രയോജനം ലഭ്യമാക്കാൻ ശ്രമമുണ്ടാകണമെന്ന് നിർദേശിച്ച മന്ത്രി മൂന്ന് വർഷത്തിനകം എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റാനാകുമെന്നും വ്യക്തമാക്കി. വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.