ഉള്ളിൽ വിപ്ലവത്തി​െൻറ കനലെരിയുന്ന യുവനക്ഷത്രങ്ങളും സാക്ഷി

*പാർട്ടി കോൺഗ്രസ് ആഘോഷമാക്കി യുവനേതാക്കൾ കൊല്ലം: വാർധക്യം ബാധിെച്ചന്ന സ്വയം വിമർശനത്തിനിടയിലും ഉള്ളിൽ വിപ്ലവത്തി​െൻറ കനലെരിയുന്ന യുവനക്ഷത്രങ്ങളുടെ സാന്നിധ്യം സി.പി.െഎ പാർട്ടി കോൺഗ്രസിനെ ശ്രദ്ധേമാക്കി. സി.പി.െഎയുടെ ഭാവി തങ്ങളുടെ കൈകളിൽ സുരക്ഷിതമാണെന്ന് സമരങ്ങളിലൂടെ തെളിയിച്ച ഇൗ യുവരക്തങ്ങളെ പാർട്ടി എങ്ങനെ ഉൾക്കൊള്ളുമെന്ന് കാത്തിരുന്ന് കാണണം. ദലിത്, വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നടുനായകത്വം വഹിച്ച കനയ്യ കുമാര്‍, മഹാരാഷ്ട്രയിലെ കർഷകസമരത്തി​െൻറ ഭാഗമായ ലോങ്മാര്‍ച്ചി​െൻറ പോരാളികളായ വിശ്വജിത്ത് കുമാര്‍, വിക്കി മഹേശ്വരി, ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സ്മിത പന്‍സാരെ, ഡി. രാജ-ആനിരാജ ദമ്പതികളുടെ മകൾ അപരാജിത എന്നിവരാണ് പാർട്ടി കോൺഗ്രസ് വേദിയിൽ സജീവമായുള്ളത്. എ.െഎ.എസ്.എഫ്-എ.െഎ.ൈവ.എഫ് നേതാക്കളാണ് ഇവരെല്ലാം. ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫിനും സി.പി.ഐക്കും ഇടക്കാലത്ത് ലഭിച്ച മികച്ച പോരാളിയായിരുന്നു കനയ്യ. പിന്നീട് സംഘ്പരിവാറിനെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായി. സി.പി.ഐ വേദികളില്‍ ശ്രദ്ധേയ പ്രാസംഗികനായി മാറിയതോടെ ഇന്ത്യന്‍ ഇടതുപക്ഷത്തി​െൻറ പുത്തന്‍ പ്രതീക്ഷ കൂടിയാണ് ഇന്ന് കനയ്യ. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമായ കനയ്യ വിദ്യാർഥി പ്രതിനിധിയായാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലാൽസലാം, നീൽസലാം എന്ന കനയ്യയുടെ മുദ്രാവാക്യം ഇടതുപക്ഷത്തി​െൻറ ഇന്നത്തെ പ്രസക്തി വെളിവാക്കുന്നതാണ്. ഹൈന്ദവ വാദികളുടെ വെടിയേറ്റു മരിച്ച എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയുടെ മകളാണ് സ്മിത പന്‍സാരെ. പിതാവി​െൻറ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടങ്ങളാണ് സ്മിതയെ മുന്‍ നിരയിലെത്തിച്ചത്. എ.ഐ.എസ്.എഫ്, -എ.ഐ.വൈ.എഫ് ലോങ് മാര്‍ച്ചി​െൻറ അമരക്കാരായിരുന്നു വിശ്വജിത്ത് കുമാറും വിക്കി മഹേശ്വരിയും. ജെ.എൻ.യു സമരകാലത്ത് കനയ്യ ഉള്‍പ്പെടെയുള്ളവരെ സജീവ സമരരംഗത്തേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതും വിശ്വജിത്തായിരുന്നു. ഇടത് വിദ്യാര്‍ഥി പ്രസ്ഥാനത്തി​െൻറയും മതേതര വിദ്യാര്‍ഥി പ്രസ്ഥാനത്തി​െൻറയും യോജിച്ച ഐക്യനിരയിലെ മുഖ്യസംഘാടകനാണ് വിശ്വജിത്ത്. ബിഹാര്‍ ഘടകത്തില്‍നിന്നാണ് വിശ്വജിത്ത് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി എത്തിയിട്ടുള്ളത്. എ.ഐ.എസ്.എഫി​െൻറ ദേശീയ സെക്രട്ടറിയും പഞ്ചാബ് ഘടകത്തി​െൻറ സെക്രട്ടറിയുമാണ് വിക്കി മഹേശ്വരി. റഷ്യയില്‍ നടന്ന ലോക വിദ്യാര്‍ഥി യുവജന സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തി​െൻറ നേതൃത്വം വഹിച്ച വിക്കി വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ഡി. രാജയുടെയും ആനി രാജയുടേയും മകളാണ് അപരാജിത. കേന്ദ്ര സര്‍വകലാശാലകളിൽ നടന്ന വിദ്യാര്‍ഥി സമരങ്ങളില്‍ സജീവമായിരുന്നു അപരാജിത. പാർട്ടി കോൺഗ്രസ് ആഘോഷമാക്കുകയാണ് ഇൗ യുവനക്ഷത്രങ്ങൾ. ആ സമരവീര്യത്തിലുയർന്ന മുദ്രാവാക്യങ്ങളാണ് പാർട്ടി കോൺഗ്രസി​െൻറ പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി. ബർദൻ നഗറിൽ ഉയർന്നു കേൾക്കുന്നതും. ബിജു ചന്ദ്രശേഖർ --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.