'സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം തടയാൻ ബോധവത്കരണം നടത്തും'

വെളിയം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം തടയാൻ ബോധവത്കരണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ബി. അശോകൻ പറഞ്ഞു. വെളിയം എൽഡേഴ്സ് ഫോറത്തി​െൻറ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃദ്ധരെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും റേഷൻ കാർഡ് ആധാർ എന്നിവയില്ലാത്തവർ പൊലീസ് ഭവനം സന്ദർശിക്കുമ്പോൾ വിവരം വെളിപ്പെടുത്തണമെന്നും അശോകൻ പറഞ്ഞു. എൽ. മത്തായിക്കുട്ടി അധ്യക്ഷത വഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡൻറ് ഷൈലാ സലിംലാൽ, പഞ്ചായത്ത് അംഗം ഓടനാവട്ടം വിജയപ്രകാശ്, ടി.ജി. അരവിന്ദാക്ഷൻ, കുഞ്ഞച്ചൻ പരുത്തിയറ, ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ശശിധരൻ സ്വാഗതവും ബി. വിജയബാബു നന്ദിയും പറഞ്ഞു. ജനവാസ മേഖലയിൽ മ്ലാവി​െൻറ അവശിഷ്ടം കണ്ടെത്തി കുളത്തൂപ്പുഴ: ജനവാസ മേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചീഞ്ഞനിലയില്‍ കണ്ടെത്തിയ മ്ലാവി​െൻറ അവശിഷ്ടം വനപാലകര്‍ കുഴിച്ചുമൂടി. കഴിഞ്ഞദിവസം കന്നുകാലികള്‍ക്ക് തീറ്റപുല്‍ തേടിയെത്തിയ സമീപവാസികളാണ് കുളത്തൂപ്പുഴ കെ.എല്‍.ഡി ബോര്‍ഡിന് പിന്നിലായുള്ള പുല്‍മേട്ടില്‍ രണ്ടാഴ്ചയിലധികം പഴക്കമുള്ള മ്ലാവി​െൻറ ജഡം കണ്ടത്. തുടര്‍ന്ന് കെ.എല്‍.ഡി ബോര്‍ഡ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇവര്‍ അഞ്ചല്‍ റേഞ്ച് വനപാലകര്‍ക്ക് വിവരം കൈമാറുകയുമായിരുന്നു. കുളത്തൂപ്പുഴ വെറ്ററിനറി ഡോക്ടറെ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി വനപാലകര്‍ ജഡം സംസ്കരിക്കുകയായിരുന്നു. പ്രായാധിക്യത്താല്‍ ചത്തതാണെന്നാണ് വനംവകുപ്പി​െൻറ വിശദീകരണം. അതേസമയം പ്രായാധിക്യമുള്ള മ്ലാവ് എങ്ങിനെയാണ് വനത്തില്‍നിന്ന് പുഴ നീന്തിക്കടന്ന് ഇക്കരെയെത്തിയത് എന്നതും മ്ലാവി​െൻറ ശരീരത്തില്‍നിന്ന് മാംസളമായ ഭാഗങ്ങള്‍ കാണാതായതിനും വ്യക്തമായ വിവരമില്ല. ആഴ്ചകള്‍ക്ക് മുമ്പ് വെടിയേറ്റതായി കരുതുന്ന മ്ലാവി​െൻറ ജഡവും ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ആരുമറിയാതെ ആറ്റിറമ്പില്‍ കുഴിച്ചുമൂടിയിരുന്നു. പ്രദേശത്ത് കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങള്‍ സജീവമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികളായ വേട്ടക്കാരില്‍നിന്ന് കാട്ടുപന്നിയുടെ മാംസവും കണ്ടെടുത്തിരുന്നു. ഇത്തരത്തില്‍ ഒരു അന്വേഷണത്തിനും വകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.