തൊഴിലാളികളുടെ ശമ്പളം ഹാൻറക്​സ്​ എം.ഡി തടഞ്ഞതായി എ.​െഎ.ടി.യു.സി

തിരുവനന്തപുരം: എ.ഐ.ടി.യു.സി യൂനിയനില്‍ അംഗങ്ങളായ തൊളിലാളികളുടെ ശമ്പളം ഹാൻറക്‌സ് എം.ഡി ഇടപെട്ട് തടഞ്ഞുെവച്ചതായി ഹാൻറക്‌സ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡൻറ് പട്ടം ശശിധരന്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. തയ്യല്‍ തൊഴിലാളികളുടെയും ഹെല്‍പര്‍മാരുടെയും ശമ്പളവര്‍ധനയുമായി ബന്ധപ്പെട്ട് യൂനിയന്‍ ലേബര്‍ കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ട ഭാരവാഹികളായ പി. രമണി, കെ.എസ്. ജലജ, ഡി. ശോഭനകുമാരി എന്നിവരുടെ ശമ്പളമാണ് തടഞ്ഞുെവച്ചിരിക്കുന്നത്. എം.ഡിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, തൊഴില്‍ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തടഞ്ഞുെവച്ച ശമ്പളം വിതരണം ചെയ്യാത്തപക്ഷം തൊഴിലാളികള്‍ എം.ഡിയുടെ ഓഫിസിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി എം.ഡി ഇടപെട്ട് നടത്തിയ നിയമനങ്ങൾ സംബന്ധിച്ചും ഇതരസംസ്ഥാനങ്ങളില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങിയത് സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ശശിധരന്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.