ബേബി ജോൺ ജന്മശതാബ്​ദി സ്​മരണിക പ്രകാശനം

തിരുവനന്തപുരം: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയും മന്ത്രിയുമായിരുന്ന ബേബി ജോണി​െൻറ ജന്മശതാബ്ദി വാർഷികത്തി​െൻറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ബേബി ജോൺ ജന്മശതാബ്ദി സ്മരണികയുടെ പ്രകാശനം മേയ് ഏഴിന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കും. ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ മുതിർന്ന മാധ്യമ പ്രവർത്തകൻ െക.ജി. പരമേശ്വരൻ നായർക്ക് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിക്കുമെന്ന് ബേബിജോൺ ജന്മശതാബ്ദി വാർഷിക സ്വാഗതസംഘം ചെയർമാൻ എ.എ. അസീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.