ജ്യോതിർഗമയ പുരസ്​കാരസമർപ്പണവും സമൂഹവിവാഹവും

തിരുവനന്തപുരം: ജ്യോതിർഗമയ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ സായിഗ്രാമത്തിൽ പുരസ്കാര സമർപ്പണവും സമൂഹ വിവാഹവും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു ഉപഹാരങ്ങൾ വിതരണംചെയ്തു. മേയർ വി.കെ. പ്രശാന്ത്, കെ.എൻ. ആനന്ദ്കുമാർ, കടയ്ക്കൽ രമേശ്, ബി. അജയകുമാർ, മുത്തുസ്വാമി എന്നിവർ സംസാരിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അനന്തപുരി ഹോസ്പിറ്റൽ എം.ഡി ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. എ.പി.ജെ. അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഷാഹുൽ ഹമീദ്, ഭീമ ജ്വല്ലറി എം.ഡി എം.എസ്. സുഹാസ് എന്നിവർ പുരസ്കാരങ്ങൾ സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.