'ഡോക്​ടർ മുങ്ങി'; ജനറൽ ആശുപത്രിയിൽ ശസ്​ത്രക്രിയകൾ മുടങ്ങി

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ഡോക്ടർ അവധിയെടുത്തതോടെ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയ വിഭാഗം എസ്-ത്രി യൂനിറ്റിൽ വെള്ളിയാഴ്ച നടത്തേണ്ട എട്ട് ജനറൽ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. രാവിലെ മുതൽ രോഗികളും അവരുടെ ബന്ധുക്കളും ശസ്ത്രക്രിയ തിയറ്റിന് മുന്നിലെത്തി. ഏറെനേരം കാത്തിരുന്നിട്ടും ഡോക്ടർ എത്തിയില്ല. ഇതോടെ ബന്ധുക്കൾ ക്ഷുഭിതരായി ആശുപത്രി അധികൃതരോട് തട്ടിക്കയറി. ഇതിനിടെ ഡോക്ടറെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് ദിവസം നിശ്ചയിച്ചുനൽകിയത് ഡോക്ടർ തന്നെയാണ്. എന്നാൽ, കഴിഞ്ഞ നാലുദിവസമായി ഡോക്ടർ അനധികൃത അവധിയിലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. രോഗികളുടെയും ബന്ധുക്കളുടെയും രോഷം ഉയർന്നതോടെ എസ്-ത്രി യൂനിറ്റൽനിന്ന് എട്ടുപേരെയും മറ്റൊരു യൂനിറ്റിലേക്ക് മാറ്റി. നിശ്ചയിച്ച പ്രകാരം വൈകാതെ തന്നെ ഇവരുടെ ശസ്ത്രക്രിയ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.