തൊഴിൽസുരക്ഷക്കും തൊഴിലാളി സമരങ്ങൾക്കും സി.പി.​െഎയുടെ പൂർണപിന്തുണ

കൊല്ലം: തൊഴിൽസുരക്ഷക്കും തൊഴിലാളി സമരങ്ങൾക്കും സി.പി.െഎ പാർട്ടി കോൺഗ്രസ് പൂർണപിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി വിരുദ്ധനയങ്ങളാണ് ബി.ജെ.പി സർക്കാർ നടപ്പാക്കിവരുന്നത്. തൊഴിൽ സുരക്ഷ നഷ്ടപ്പെട്ടു. കരാർ നിയമനങ്ങളും പിരിച്ചുവിടലും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി തൊഴിലവസരങ്ങൾ നിഷേധിക്കുന്നതും തൊഴിലാളികളെയും ട്രേഡ് യൂനിയനുകളെയും ഇല്ലാതാക്കുന്നതുമാണെന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രേമയം ചൂണ്ടിക്കാട്ടി. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും അതിന് പൂർണപിന്തുണ പ്രഖ്യാപിക്കുകയാണെന്നും പ്രമേയം വ്യക്തമാക്കി. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെന്ന പ്രമേയവും അവതരിപ്പിച്ചു. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുകയാണ്. കുത്തകകളെ സഹായിക്കാനും അവരുടെ താൽപര്യങ്ങൾക്കനുസരിച്ചും ബാങ്കിങ് മേഖലയെ മാറ്റുകയാണ്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വമ്പൻ പണക്കാർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാറിൽ നിന്നുണ്ടായതെന്നും പ്രമേയം ആരോപിക്കുന്നു. ബാങ്കുകളുടെ നഷ്ടം നിക്ഷേപകരുടെ ചുമലിൽ െവച്ചുകെട്ടുകയാണ്. തെറ്റായ നയങ്ങൾ പിൻവലിച്ച് പൊതുമേഖല ബാങ്കുകളെ സംരക്ഷിക്കണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും രാജ്യവ്യാപക പ്രതിഷേധം ഉയർന്നുവരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാൾ മാർക്സി​െൻറ 200ാം ജന്മവാർഷിക വേളയിൽ മാർക്സിസത്തെയും മാർക്സിനെയും കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും മറ്റൊരു പ്രമേയം നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.