കിള്ളിയാർ ശുചീകരണം; ഒന്നാംഘട്ടം ആഗസ്​റ്റിൽ പൂർത്തിയാക്കും

തിരുവനന്തപുരം: കോർപറഷേൻ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്ന കിള്ളിയാർ ശുചീകരണത്തി​െൻറ ഒന്നാംഘട്ടം ആഗസ്റ്റിൽ പൂർത്തിയാക്കാൻ സാങ്കേതിക സമിതി യോഗത്തിൽ തീരുമാനം. കൗൺസിൽ അനുമതിയോടെ മേയിൽ പഠനപ്രവർത്തനം പൂർത്തിയാക്കി ഡി.പി.ആർ തയാറാക്കും. അതിന് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും വിധത്തിൽ നടപടി പൂർത്തിയാക്കുന്നതിന് സാങ്കേതിക സമിതി നിർദേശിച്ചു. ജനപങ്കാളിത്തത്തോടെയും സമയബന്ധിതമായും പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും യോഗം നിർദേശിച്ചു. കിള്ളിയാറി​െൻറ വൃഷ്ടിപ്രദേശമാകെ ഈ കർമപദ്ധതിയുടെ പ്രവർത്തന പരിധിയായി നിശ്ചയിക്കണം. തുരുത്തുമ്മൂല, നെട്ടയം, ശാസ്തമംഗലം, കാഞ്ഞിരംപാറ, കവടിയാർ, പേരൂർക്കട, പാങ്ങോട്, ജഗതി, നെടുങ്കാട്, കാലടി, ചാല, തൈക്കാട്, വലിയശാല, ആറ്റുകാൽ, ആമ്പലത്തറ എന്നീ വാർഡുകൾ പൂർണമായോ ഭാഗികമായോ ഈ പ്രദേശത്തിൽ ഉൾപ്പെടുമെന്നും യോഗത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കിള്ളിയാർ സിറ്റി മിഷൻ ഏറ്റെടുക്കുന്നതിന് കോർപറഷേൻ തലത്തിലും ഹെൽത്ത് സർക്കിൾ തലത്തിലും വാർഡ് തലത്തിലും പ്രാദേശികതലത്തിലും വിപുലമായ യോഗങ്ങൾ വിളിച്ചുചേർത്ത് സംഘാടക സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം ആസൂത്രണം ചെയ്യണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. കിള്ളിയാറി​െൻറ വൃഷ്ടിപ്രദേശത്ത് താമസിക്കുന്നവരാണ് ആറി​െൻറ ഗുണഭോക്താക്കൾ. നദി ശുചിയായി സൂക്ഷിക്കുന്നതിനുള്ള പ്രാഥമികമായ ബാധ്യതയും ഗുണഭോക്താക്കൾക്ക് തന്നെയാണ്. നദിയിലേക്ക് മാലിന്യം തള്ളുന്നത് തടയണമെങ്കിൽ ഗുണഭോക്താക്കളുടെ സഹകരണം അനിവാര്യമാണ്. ഇതിന് പ്രദേശവാസികളെ സജ്ജമാക്കുന്നതിനും നദീസംരക്ഷണത്തി​െൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വിപുലമായ പ്രചാരണ പരിപാടിക്ക് രൂപംനൽകും. ഹെൽത്ത് വിഭാഗം നടത്തിയ സർവേയിലൂടെ കണ്ടെത്തിയ കിള്ളിയാറി​െൻറ പാർശ്വങ്ങളിലെ സ്ഥിതഗതികളെ സംബന്ധിച്ച വിവരങ്ങളോടൊപ്പം കിള്ളിയാറി​െൻറയും കൈവഴികളുടെയും ഭൂപടംകൂടി തയാറാക്കി പ്രവർത്തനം ആസൂത്രണം ചെയ്യണമെന്നും കിള്ളിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പ്രദേശത്തെ സംബന്ധിച്ച വിശദമായ പഠനം നടത്തി വിശദമായി കർമപരിപാടി തയാറാക്കണമെന്നും സാങ്കേതിക സമിതി നിർദേശിച്ചു. മേയർ വി.കെ. പ്രശാന്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷാരായ പി. ബാബു, കെ. ശ്രീകുമാർ, സഫീറാബീഗം, ആർ. സതീഷ്കുമാർ, സെക്രട്ടറി എ.എസ്. ദീപ, ഹെൽത്ത് ഓഫിസർ ഡോ. എ. ശശികുമാർ, തഹസിൽദാർ ജി.കെ. സുരേഷ്, പ്രഫ. എ. സുഹൃത്കുമാർ, തണൽ ഡയറക്ടർ ഷിബു കെ.നായർ, അഡീഷനൽ മെഡിക്കൽ ഓഫിസർ നീനാറാണി, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ വി.എസ്. കൃഷ്ണകുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമ​െൻറ് എൻജിനീയർ ബിന്ദു രാധാകൃഷ്ണൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.