ഇന്ധനവില വർധന: വർക്കലയിൽ ട്രെയിൻ തടഞ്ഞ്​ പ്രതിഷേധിച്ചു

വർക്കല: പെട്രോൾ, ഡീസൽ വില വർധനയിൽ യൂത്ത് കോൺഗ്രസ് വർക്കലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാർലമ​െൻറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ചേർന്ന് െറയിൽവേ സ്റ്റേഷനിൽ നേത്രാവതി എക്സ്പ്രസ് തടഞ്ഞു. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റി പ്രസിഡൻറ് ഷിബു വർക്കല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ലാൽ റോഷിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്, വർക്കല നിയോജകമണ്ഡലം പ്രസിഡൻറ് കല്ലമ്പലം ജിഹാദ്, സുധീർഷ, നിയാദുൽ അസ്കർ, ജി.ജി. ഗിരി കൃഷ്ണൻ, ബിനു എസ്. നായർ, അൻസർ പെരുംകുളം, സജി വേളിക്കാട്, ജോയ്, ഷാലിബ് വെട്ടൂർ എന്നിവർ നേതൃത്വം നൽകി. മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്സ് വിതരണംചെയ്തു വർക്കല: ഇടവ ഗ്രാമപഞ്ചായത്തി​െൻറ 2017--18 വികസനപദ്ധതിയിലെ മത്സ്യത്തൊഴിലാളികൾക്കുള്ള ഐസ് ബോക്സ് വിതരണംചെയ്തു. പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സുനിത എസ്. ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരംസമിതി അധ്യക്ഷരായ പി.സി. ബാബു, എസ്. അനിത, സിന്ധു എഫ്. കലാം, പഞ്ചായത്ത് മെംബർമാർ, സെക്രട്ടറി ഷാജി, അസി. സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.