റോഡ് കുഴിയാക്കി കരാറുകാരൻ മുങ്ങി, കാൽനടപോലും ദുരിതമായി

പേയാട്: മണ്ണുമാന്തിയന്ത്രം കൊണ്ട് കലുങ്ക് നിർമിക്കാൻ റോഡ് വെട്ടിമുറിച്ച ശേഷം കരാറുകാരൻ 'മുങ്ങി'. വിളപ്പിൽശാല ആശുപത്രിക്ക് സമീപം അണാത്തുകുഴിയിലാണ് കലുങ്ക് നിർമിക്കുന്നതിനായി നാലുദിവസം മുമ്പ് റോഡ് വെട്ടിപ്പൊളിച്ചത്. വിളപ്പിൽശാലയിൽനിന്ന് കരുവിലാഞ്ചിയിലേക്കുള്ള പഞ്ചായത്ത് റോഡാണിത്. അണാത്തുകുഴി തോട് റോഡിനടിയിൽ സ്ഥാപിച്ചിരുന്ന വലിയ മൺപൈപ്പിലൂടെയാണ് ഒഴുകിയിരുന്നത്. ഈ പൈപ്പ് മണ്ണുമൂടി അടഞ്ഞതോടെ നീരൊഴുക്ക് നിലച്ചിരുന്നു. തുടർന്ന് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഇവിടെ കലുങ്ക് നിർമിക്കാനായി വിളപ്പിൽ പഞ്ചായത്ത് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണം ഏറ്റെടുത്ത കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ച് റോഡി​െൻറ ഒരുവശം തോണ്ടവെ അടിത്തട്ടിൽ പാറയാണെന്ന് കണ്ടെത്തി. ഇതോടെ പാറ പൊട്ടിച്ചുനീക്കി കലുങ്ക് കെട്ടുവാൻ ബുധനാഴ്ച രാത്രി റോഡ് പൂർണമായി പൊളിച്ചു. എന്നാൽ, ബദൽ സംവിധാനമൊരുക്കാതെ രാത്രി റോഡ് മുറിച്ചുമാറ്റിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് വെട്ടിപ്പൊളിച്ച റോഡി​െൻറ കുറച്ചുഭാഗം മണ്ണിട്ട്മൂടി നടവഴിയുണ്ടാക്കിയശേഷം കരാറുകാരൻ തടിതപ്പുകയായിരുന്നു. ബസ് സർവിസ് ഉണ്ടായിരുന്ന കരുവിലാഞ്ചി റോഡിലൂടെ ഒട്ടോപോലും പോകാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ. വിളപ്പിൽശാല സ്കൂൾ, ആശുപത്രി, പൊതുചന്ത തുടങ്ങി എവിടേക്ക് പോകണമെങ്കിലും ഇവിടത്തുകാർക്ക് ആശ്രയം ഈയൊരു റോഡ് മാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.