ബി.​െജ.പിക്കെതിരെ ​േഫസ്​ബുക്ക്​ പോസ്​റ്റ്​: ദീപക് ശങ്കരനാരായണനെതിരെ കേസെടുത്തു

തിരുവനന്തപുരം: കഠ്വ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ബി.െജ.പിക്കെതിരെ േഫസ്ബുക്ക് പോസ്റ്റിട്ട ഐ.ടി എൻജിനീയർ ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന മീഡിയ കൺവീനറും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് ആർ. വാചസ്പതി ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് നൽകിയ പരാതിയിലാണ് നടപടി. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ദീപക്. ബി.ജെ.പിക്ക് വോട്ട് ചെയ്തവരെ മുഴുവൻ വെടിവെച്ച് കൊന്നിട്ടാണെങ്കിലും നീതി പുലരണമെന്ന പോസ്റ്റ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നാണ് ആരോപണം. ഇന്ത്യൻ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ മതസൗഹാർദം തകർക്കുക, മത സ്പർധ വളർത്തുക, വർഗീയ കലാപത്തിന് ഇടയാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.