ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കണ്ണൂര്‍, സേലം, ഗഡഗ് (കര്‍ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്ലൂം ടെക്‌നോളജിയില്‍ നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുളള ത്രിവത്സര ഹാൻറ്ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ ഇംഗ്ലീഷ് ഒരു വിഷയമായി തത്തുല്യ പരീക്ഷയില്‍ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായം 2018 ജൂലൈ ഒന്നിന് 15 വയസ്സിനും 23 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സ്. 20 ശതമാനം സീറ്റുകള്‍ കൈത്തറി നെയ്ത്തു കുടുംബങ്ങളില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.iihtkannur.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.