ഇന്ധനവില വര്‍ധന: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള എക്​സ്​പ്രസ്​ തടഞ്ഞു

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടയൽ സമരം നടത്തി. രാവിലെ 10ന് തമ്പാനൂരിലെത്തിയ കേരള എക്സ്പ്രസ് നൂറുകണക്കിന് പ്രവർത്തകർ തടയുകയായിരുന്നു. സമരത്തെ തുടർന്ന് 15 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര പുനാരാരംഭിച്ചത്. ട്രെയിൻ തടയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സ്റ്റേഷ​െൻറ പ്രധാന കവാടത്തിലും പരിസരത്തുമടക്കം വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ഗുഡ്സ് വാഗണുകളുടെ ഭാഗത്തെ പ്രവേശനകവാടം വഴി പ്രവർത്തകർ ഉള്ളിൽ കടന്നു. തുടർന്ന്, ട്രാക്കിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. സമരം യൂത്ത് കോൺഗ്രസ് പാര്‍ലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് വിനോദ് യേശുദാസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കോർപറേറ്റുകള്‍ക്ക് വിടുപണി ചെയ്യുന്ന സമീപനമാണ് പ്രധാനമന്ത്രി ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് പെട്രോള്‍-ഡീസല്‍ വിലവർധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചു. എന്നാൽ, പിണറായി സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറാകാത്തത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ മാനസിക അവസ്ഥയുള്ളതിനാലാണ്. ഇന്ധനവില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറ് ആര്‍.ഒ. അരുണ്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ജി. ലീന, എന്‍.എസ്. നുസൂര്‍, എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻറ് നേതാക്കളായ വണ്ടിത്തടം പ്രദീപ്, ചിത്രാദാസ്, താജുദീന്‍, എസ്.പി. അരുണ്‍, രജിത്‌ലാല്‍, അസംബ്ലി കമ്മിറ്റി പ്രസിഡൻറുമാരായ കോട്ടുകാല്‍ വിനോദ്, സി.പി. അരുണ്‍, നേമം ഷജീര്‍, മാര്‍ട്ടിന്‍ പെരേര, നേതാക്കളായ ഗിസ്റ്റാർ ഹുസൈന്‍, മുടവന്‍മുകള്‍ രാജേഷ്, വിനേഷ്, നേമം ജമീര്‍, വിപിന്‍, ഷാലിമര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റിങ്ങൽ പാർലമ​െൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ േനത്രാവതി എക്സ്പ്രസാണ് പ്രവർത്തകർ തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.