ശാസ്​ത്രീയ ജലവിനിയോഗം; കർഷകസംഘം ജലസേചന കൺവെൻഷൻ നാലിന്​

തിരുവനന്തപുരം: ശാസ്ത്രീയ ജലവിനിയോഗം സംബന്ധിച്ച് കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തുമെന്ന് പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻ നായരും സെക്രട്ടറി കെ.വി. രാമകൃഷ്ണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി മേയ് നാലിന് തിരുവനന്തപുരത്ത് ജലസേചന- ജല സംരക്ഷണ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കെ.എസ്.ടി.എ ഹാളില്‍ രാവിലെ പത്തിന് അഖിലേന്ത്യ കിസാന്‍സഭ ജോയൻറ് സെക്രട്ടറി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും സംഘടിപ്പിച്ച പ്രാദേശികയോഗങ്ങളിലും ചർച്ചകളിലും ഉയർന്നുവന്ന നിർദേശങ്ങൾ ജില്ലാ കൺവെൻഷനുകൾ ചേർന്ന് അംഗീകരിച്ച രേഖയും കർമപദ്ധതികളും സംസ്ഥാന കൺവെൻഷൻ ചർച്ചചെയ്യും. വിവിധ ജില്ലകളില്‍നിന്ന് െതരഞ്ഞെടുത്ത 400 പ്രതിനിധികളും ശാസ്ത്രജ്ഞരും ജലസേചനമേഖലയിലെ വിദഗ്ധരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ജലസ്രോതസ്സുകളുടെയും ജലസേചനത്തി​െൻറയും അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിഞ്ഞ് ചര്‍ച്ചനടത്തും. ചര്‍ച്ചയിലെ നിഗമനങ്ങള്‍ പൊതുചര്‍ച്ചയില്‍ അവതരിപ്പിച്ച് കര്‍മപദ്ധതികള്‍ തയാറാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.