അനിമേഷൻ മാസ്​റ്റേഴ്​സ്​ സമ്മിറ്റ്​ ​മേയ്​ നാലിനും അഞ്ചിനും

തിരുവനന്തപുരം: ടൂണ്‍സ് മീഡിയ ഗ്രൂപ് സംഘടുപ്പിക്കുന്ന അനിമേഷന്‍ മാസ്റ്റേഴ്‌സ് സമ്മിറ്റ് േമയ് നാല്, അഞ്ച് തീയതികളില്‍ ടെക്‌നോപാര്‍ക്കിലെ പാര്‍ക്‌സ് സ​െൻററില്‍ നടക്കും. നാലിന് രാവിലെ ഒമ്പതിന് മീഡിയ അനിമേഷന്‍ വിദഗ്ധന്‍ ആശിഷ് കുല്‍ക്കര്‍ണി ഉദ്ഘാടനം ചെയ്യുമെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി. ജയകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അനിമേഷന്‍ രംഗത്തെ കുലപതിയായ വി.ജി. സാമന്തിനെ 'ലെജന്‍ഡ് ഓഫ് അനിമേഷന്‍' അവാര്‍ഡ് നല്‍കി ആദരിക്കും. രണ്ടുദിവസം നീളുന്ന അന്താരാഷ്ട്ര സമ്മിറ്റി​െൻറ വിവിധ സെഷനുകളിലായി ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, മീഡിയ രംഗത്തെ വിദഗ്ധരായ അരവിന്ദ് നീലകണ്ഠന്‍, വിനോദ് ചന്ദര്‍, യുട്യൂബ് സൗത്ത് അമേരിക്കന്‍ മേധാവി അൻറ്റോണ്‍ ടോറസ്, ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ക്രിയേറ്റിവ് ഡയറക്ടര്‍ കിരണ്‍ ആൻറണി, ബാഹുബലി വിഷ്വല്‍ ഇഫക്ട് വിദഗ്ധന്‍ പി.സി. സനത് എന്നിവര്‍ പങ്കെടുക്കും. അനിമേഷന്‍ സമ്മിറ്റുമായി ബന്ധപ്പെട്ട് അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, സ്റ്റുഡൻറ്സ് ഷോര്‍ട്ട് ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം എന്നിവയില്‍ മത്സരങ്ങള്‍ നടക്കും. വിദഗ്ധ ജൂറി പാനലി​െൻറ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് സമ്മിറ്റി​െൻറ സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. മനോന്മണീയം പുരസ്കാരം സമ്മാനിച്ചു തിരുവനന്തപുരം: മേനാന്മണീയം സുന്ദരൻപ്പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മനോന്മണീയം പുരസ്കാരം ഡോ. എ. മാർത്താണ്ഡ പിള്ളക്ക് സമ്മാനിച്ചു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ പുരസ്കാരം സമ്മാനിച്ചു. സുന്ദരൻപ്പിള്ളയോട് ജനാധിപത്യ കേരളം നീതിപുലർത്തിയിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട് സർക്കാർ സുന്ദരൻപ്പിള്ളക്ക് അർഹമായ അംഗീകാരമാണ് നൽകിയത്. അദ്ദേഹത്തി​െൻറ േപരിൽ തിരുനെൽവേലിയിൽ സർവകലാശാല സ്ഥാപിച്ചു. മേനാന്മണീയം കാവ്യനാടകത്തിലെ വരികൾ തമിഴ്നാടി​െൻറ ദേശീയഗാനമാക്കി. ഇത്രയും പ്രതിഭയാർന്ന മഹാനായിട്ടും കേരളം എന്തുകൊണ്ട് വേണ്ടവിധം അംഗീകരിക്കാതെപോയത് അറിയില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. ഫൗേണ്ടഷൻ ചെയർമാൻ ആർ. പത്മനാഭൻപിള്ള അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ഡോ. മധുദേവൻ നായർ, ജി.എൻ. പണിക്കർ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.