ആരോഗ്യവകുപ്പിൽ ഡ്രൈവർമാർക്ക് ഇനി കറുപ്പും വെളുപ്പും യൂനിഫോം

തിരുവനന്തപുരം: നഴ്സുമാരുടെ യൂനിഫോം നിറം പരിഷ്കരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിൽ ൈഡ്രവർമാരുടെയും യൂനിഫോം പരിഷ്കരിക്കുന്നു. നിലവിൽ ഡ്രൈവർമാരുടെ യൂനിഫോം നിറം കാക്കി പാൻറ്, കാക്കി ഷർട്ട് എന്ന വിധത്തിലാണ്. അത് മാറ്റി കറുത്ത പാൻറും വെള്ള ഷർട്ടുമാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത പുറപ്പെടുവിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ യൂനിഫോം നിറം പരിഷ്കരണം നടന്നുവരികയാണ്. ഡ്രൈവർമാർ ഡ്യൂട്ടി സമയങ്ങളിൽ യൂനിഫോം നിർബന്ധമായും ധരിക്കണം. ഡ്യൂട്ടി സമയങ്ങളിൽ യൂനിഫോം ധരിക്കാത്ത ഡ്രൈവർമാർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ യൂനിഫോം നിറം കഴിഞ്ഞവർഷമാണ് പരിഷ്കരിച്ചത്. നഴ്സുമാരുടേത് ആകാശ നീല നിറത്തിൽ യൂനിഫോമും വെള്ള ഒാവർക്കോട്ടും എന്ന വിധത്തിലും ഹെഡ് നഴ്സുമാരുടേത് ഇളംവയലറ്റ് നിറത്തിൽ യൂനിഫോമും വെള്ള ഒാവർകോട്ടും എന്ന രീതിയിലുമാണ് പരിഷ്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.