ബൈക്ക്​​ മോഷ്​ടാക്കൾ പിടിയിൽ

വിതുര: തൊളിക്കോട് തുരുത്തി സ്വദേശിയുടെ ബൈക്ക് മോഷണം പോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് കൊറളിയോട് ഷാജി മൻസിലിൽ ഷാജി (24), സഹോദരൻ അൽ ജസീം (20), തൊളിക്കോട് തോട്ടവിള നസീറ മൻസിലിൽ ഹുസൈൻ (33) എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി ബി. അനിൽകുമാർ, വിതുര എസ്.ഐ വി. നിജാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ മറ്റ് നിരവധി വാഹനമോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.