കോൺഗ്രസിനെ മാറ്റിനിർത്താനാകില്ലെന്ന നിലപാടിൽ സി.പി.​െഎ

കൊല്ലം: ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിൽ കോണ്‍ഗ്രസിനെ മാറ്റിനിർത്താനാകില്ലെന്ന നിലപാടിൽ സി.പി.െഎ. പാർട്ടി കോൺഗ്രസി​െൻറ ഉദ്ഘാടനവേളയിലും നേതാക്കളുടെ പ്രതികരണത്തിൽനിന്നുമൊക്കെ അതാണ് വ്യക്തമാകുന്നത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാകണമെന്ന് സുധാകർ റെഡ്ഡി പറഞ്ഞേപ്പാൾ ആ പോരാട്ടത്തിൽ കോൺഗ്രസി​െൻറ സാന്നിധ്യം അനിവാര്യമാണെന്ന് ആശങ്കയില്ലാതെ തന്നെ ദേശീയ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലും കോൺഗ്രസുമായി ബന്ധമാകാമെന്ന നിലയിലുള്ള പരാമർശമാണുള്ളത്. ജനാധിപത്യ-മതേതര ഇടത് സഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്നാണ് ഡി. രാജ പ്രതികരിച്ചത്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് സി.പി.ഐ ദേശീയ നേതാവ് ഇക്കാര്യം തുറന്നടിച്ചത്. കോണ്‍ഗ്രസിനോടുള്ള സമീപന കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെ വീഴ്ത്താനുള്ള രാഷ്ട്രീയ നയരൂപവത്കരണത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് രാജയുടെ പ്രതികരണം. കൂടുതല്‍ ജനാധിപത്യ പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് രാജ പറഞ്ഞു. വര്‍ഗീയതക്കെതിരെ വിശാല മതേതര മുന്നണി എന്ന ആശയം സി.പി.ഐയാണ് മുന്നോട്ട് വെച്ചത്. ഇതിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലുള്‍പ്പെടെ സ്വീകാര്യത കിട്ടിയെന്നും രാജ പറഞ്ഞു. സി.പി.ഐയുടെ രാഷ്ട്രീയ നിലപാടിനെപ്പറ്റി സംശയിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ പ്രമയേത്തെപ്പറ്റി പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്നും രാജ പറഞ്ഞു. റിപ്പോർട്ടിന്മേലുള്ള ചർച്ച ആരംഭിെച്ചങ്കിലും ഇൗ നിലപാടിനോട് യോജിക്കുന്ന നിലയിലുള്ള പ്രതികരണമാണ് പല പ്രതിനിധികളിൽ നിന്നുണ്ടായിട്ടുള്ളത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന പൊതുചർച്ചകളിൽ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകും. അതി​െൻറ കൂടി അടിസ്ഥാനത്തിലാകും വരുന്ന ലോക്സഭാ െതരഞ്ഞെടുപ്പിലുൾപ്പെടെ കോൺഗ്രസിനോട് കൈക്കൊള്ളേണ്ട സമീപനത്തിൽ സി.പി.െഎ അന്തിമരൂപം നൽകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.