മെഡിക്കൽ പി.ജി: രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഒഴിവുള്ള പി.ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചു. വിശദവിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാംഘട്ട അലോട്ട്മ​െൻറ് പ്രകാരം അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഏപ്രിൽ 27 മുതൽ അലോട്ട്മ​െൻറ് മെമ്മോ ഡൗൺലോഡ് ചെയ്യാം. അവർ അലോട്ട്മ​െൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ഏപ്രിൽ 27 മുതൽ മേയ് മൂന്നുവരെയും ഒാൺലൈൻ പേമ​െൻറ് ആയി ഒടുക്കേണ്ടതാണ്. അലോട്ട്മ​െൻറ് ലഭിച്ച വിദ്യാർഥികൾ മേയ് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അലോട്ട്മ​െൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. കോളജ് പ്രിൻസിപ്പൽമാർ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ ഒാൺലൈൻ അഡ്മിഷൻ മാനേജ്മ​െൻറ് സിസ്റ്റം മുഖേന അംഗീകരിച്ച് മൂന്നിന് വൈകീട്ട് 5.30ന് പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0471 2339101,2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.