സ്​ത്രീകൾക്കെതിരായ അതിക്രമം ശിക്ഷാർഹമെന്ന മുന്നറിയിപ്പ്​ നൽകണം ^മനുഷ്യാവകാശ കമീഷൻ

സ്ത്രീകൾക്കെതിരായ അതിക്രമം ശിക്ഷാർഹമെന്ന മുന്നറിയിപ്പ് നൽകണം -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകൾക്കെതിരായ അതിക്രമരംഗങ്ങൾ പ്രദർശിപ്പിക്കുേമ്പാൾ 'സ് ത്രീകൾക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാർഹം' എന്ന മുന്നറിയിപ്പ് കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാകാശ കമീഷൻ. ഫിലിം സർട്ടിഫിേക്കഷൻ േബാർഡ് റീജനൽ ഒാഫിസർക്കും സാംസ്കാരിക സെക്രട്ടറിക്കുമാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമീഷൻ. ലൈംഗിക പീഡനം ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കാൻ കാരണമായേക്കാം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരിൽ ചലനമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദർശിപ്പിക്കുന്ന കാര്യം കേന്ദ്രവാർത്താ വിനിമയ മന്ത്രാലയത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സെൻസർ ബോർഡ് കമീഷനെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.