പാർവതീദേവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്​ട്രപതിക്ക്​ പരാതി

തിരുവനന്തപുരം: പി.എസ്.സി അംഗത്വത്തിൽനിന്ന് ആർ. പാർവതീദേവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ രാഷ്ട്രപതിക്ക് പരാതി. കെ.പി.സി.സി സെക്രട്ടറിയും കേരള സർവകലാശാല സിൻഡിക്കേറ്റംഗവുമായ ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. പി.എസ്.സി അംഗമെന്ന നിലയിൽ മുൻകാല രാഷ്ട്രീയ ബന്ധമൊക്കെ ഉപേക്ഷിച്ച് നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട വ്യക്തി സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത നടപടി ഭരണഘടനയുടെ 317 (2) വകുപ്പ് പ്രകാരമുള്ള അച്ചടക്കലംഘനത്തി​െൻറ പരിധിയിൽ ഉൾപ്പെടുമെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.