ശ്രീ പട്ടം സ്മാരക ഗ്രന്ഥശാലയുടെ അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ്

നേമം: ശാന്തിവിള ശ്രീ പട്ടം ഗ്രന്ഥശാല ആൻഡ് റിക്രിയേഷൻ സ​െൻററി​െൻറയും വോളിഫാമിലി ക്ലബി​െൻറയും ആഭിമുഖ്യത്തിൽ നടത്തിവന്ന 20ാമത് അവധിക്കാല വോളിബാൾ ക്യാമ്പ് മേയ് ആദ്യവാരം സമാപിക്കും. ഏപ്രിൽ ഒന്നിന് ആരംഭിച്ച ക്യാമ്പിൽ 15 പെൺകുട്ടികൾ ഉൾപ്പെടെ 125 കുട്ടികൾ പങ്കെടുത്തു. 50 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന വോളിബാൾ കൂട്ടായ്മയിൽനിന്ന് പരിശീലനം ലഭിച്ച യുവാക്കൾ യൂനിവേഴ്‌സിറ്റി, ദേശീയ, അന്തർ ദേശീയ തലങ്ങളിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന 62ാം ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലും തുടർന്ന് ആന്ധ്രപ്രദേശിലെ ഭീമാവാത്തിൽ നടന്ന ഫെഡറേഷൻ കപ്പ് വോളിയിലും കിരീടം നേടിയ ടീമിലെ അംഗം കെ.എസ്. രതീഷ് ഈ ക്യാമ്പിലൂടെ വളർന്ന താരമായിരുന്നുവെന്ന് പ്രസിഡൻറ് എസ്.കെ. നായർ പറഞ്ഞു. മുൻ ദേശീയതാരവും എൻ.ഐ.എസ് കോച്ചുമായ പി.കെ. ജയകുമാർ മുഖ്യ പരിശീലകനായിരുന്നു. സീനിയർ താരങ്ങളായ ജെ. സുനിൽകുമാർ, വി.എസ്. ഉല്ലാസ്, സി.എസ്. സജീവ്, എസ്. രമേഷ്, ജി. കൃഷ്ണകുമാർ, എം.എസ്. രാജീവൻ എന്നിവർ സഹപരിശീലകരും കെ. മനോജ് കൃഷ്ണൻ കോഒാഡിനേറ്റർമാരായും ക്യാമ്പിൽ പ്രവർത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.