വി. സാംബശിവനെ അനുസ്മരിച്ചു

ചവറ: കഥാപ്രസംഗ കുലപതി പ്രഫ. വി. സാംബശിവ​െൻറ 22ാമത് ചരമവാർഷികം ജന്മനാടായ തെക്കുംഭാഗത്ത് ആചരിച്ചു. വി. സാംബശിവൻ സാംസ്കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിേൻറയും ആഭിമുഖ്യത്തിൽ തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്ര മൈതാനത്ത് നടത്തിയ അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തി. ഈ വർഷത്തെ സാംബശിവൻ ദേശീയ പുരസ്കാരം ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന് സ്വവസതിയിൽ സമ്മാനിക്കും. കാഥികരത്ന പുരസ്കാരം നേടിയ ഇരവിപുരം ഭാസിക്കും മാധ്യമപ്രതിഭ പുരസ്കാരം നേടിയ പി.ആർ. ദീപ്തിയേയും സി.പി.എം ഏരിയ സെക്രട്ടറി ടി. മനോഹരൻ ആദരിച്ചു. കാഥികൻ കടയ്ക്കോട് വിശ്വംഭരൻ, ടി.എൻ. നീലാംബരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ, സാംബശിവൻ സാംസ്കാരിക സമിതി പ്രസിഡൻറ് ആർ. ഷാജിശർമ, ഫെലിക്സ്, ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.