ഇന്ധന വിലവര്‍ധന പിന്‍വലിക്കണം ^-ഐ.എന്‍.ടി.യു.സി

ഇന്ധന വിലവര്‍ധന പിന്‍വലിക്കണം -ഐ.എന്‍.ടി.യു.സി കൊല്ലം: -പെട്രോളിയം ഉൽപന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം എണ്ണ കമ്പനികളില്‍നിന്ന് എടുത്തുമാറ്റാനും കേന്ദ്രസര്‍ക്കാറും അധികനികുതി വേണ്ടെന്നുവെക്കാന്‍ സംസ്ഥാന സര്‍ക്കാറും തയാറാകണമെന്ന് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. 22 ദിവസത്തിനകം പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 6.90 രൂപയും കൂട്ടിയ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയുരുകയാെണന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് എന്‍. അഴകേശന്‍ ഉദ്ഘാടനം ചെയ്തു. ജോസ് വിമല്‍രാജ് അധ്യക്ഷത വഹിച്ചു. യൂസുഫ് കുഞ്ഞ്, വടക്കേവിള ശശി, മൈലക്കാട് സുനില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികൾ: ജോസ് വിമല്‍രാജ് (പ്രസി), ഫിലിപ്, മൈലക്കാട് സുനില്‍ (വൈസ് പ്രസി), ഗോപിക റാണി, പനയം സജീവ്, ശ്രീനിവാസന്‍, ഒ.ബി. രാജേഷ്, നോയല്‍, ഹക്കീം, എ.കെ. താജുദ്ദീന്‍, ചേമ്പില്‍ രഘു (സെക്ര‍), പനയം ഷീല, മുനീര്‍ ബാബു, ശിവപ്രസാദ്, ജയശ്രീ രമണന്‍, ഇരുമ്പനങ്ങാട് ബാബു, സുരേഷ് പണിക്കര്‍, തെക്കുംഭാഗം ഭദ്രന്‍, കുളത്തൂപ്പുഴ സുനില്‍, നൗഷാദ് (റീജനല്‍ പ്രസി.‍), അഷ്റഫ് ഖാന്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.