സ്​കൂട്ടറുകൾ തീ​െവച്ച്​ നശിപ്പിച്ചു

ഇരവിപുരം: വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന രണ്ട് പുതിയ സ്കൂട്ടറുകൾ തീവെച്ച് നശിപ്പിച്ചു. പാലത്തറ ദേവീനഗർ -37 സുരഭീഭവനിൽ സുശീല​െൻറ വീട്ടിലെ സ്കൂട്ടറുകളാണ് തീവെച്ചത്. തീപിടിത്തത്തിൽ വീടി​െൻറ ജനാലകളും നശിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ജനൽ ചില്ലകൾ പൊട്ടുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടറുകൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീയണച്ചതിനാൽ വീട്ടിനുള്ളിലേക്ക് പടർന്നില്ല. ഹോണ്ട ഡിയോ, ഹീറോമാസ്ട്രോ സ്കൂട്ടറുകളാണ് തീവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മത്സ്യവ്യാപാരിയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ കൊട്ടിയം: കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മത്സ്യ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർ മീനാക്ഷി വിലാസം സ്കൂളിന് സമീപം തടവിള കിഴക്കതിൽ സാദിഖ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് രാത്രി കള്ളിക്കാട്ട് െവച്ചാണ് മത്സ്യകച്ചവടക്കാരനായ ചേരിക്കോണം തടത്തിൽ വീട്ടിൽ ഷാജഹാനെ ആക്രമിച്ച് പരിക്കേൽപിച്ചത്. എസ്.ഐമാരായ തൃദീപ് ചന്ദ്രൻ, അഷ്റഫ്, എസ്.സി.പി.ഒ ഷൂജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പുന്തലത്താഴത്തുനിന്ന് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.