ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ നിയമനം

കൊല്ലം: ഭാരതീയ ചികിത്സാവകുപ്പ് തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കിവരുന്ന 'മാനസികം' പദ്ധതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫിസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മേയ് മൂന്നിന് നടക്കും. സംസ്ഥാന സര്‍ക്കാറും ട്രാവന്‍കൂര്‍--കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലും അംഗീകരിച്ച ബി.എ.എം/ബി.എ.എം.എസ് ഡിഗ്രിയും 'മാനസികം' എം.ഡി സര്‍ട്ടിഫിക്കറ്റും എ ക്ലാസ് രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുടെ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30ന് ആശ്രാമത്തുള്ള ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസില്‍ എത്തണം. ഫോൺ. 0474-2763044. ഡയറക്ടറി പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ല ഭരണകൂടത്തി​െൻറ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി പ്രസിദ്ധീകരിച്ചു. മന്ത്രിമാരുടെയും എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, അവശ്യ സര്‍വിസുകളുടേതടക്കമുള്ള പ്രധാന ഫോണ്‍ നമ്പറുകളെല്ലാമുള്ള ഡയറക്ടറി കലക്‌ടറേറ്റ് സ്റ്റാഫ് കൗണ്‍സിലാണ് പുറത്തിറക്കിയത്. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എ.ഡി.എം. കെ.ആര്‍. മണികണ്ഠന് ആദ്യപ്രതി കൈമാറി പ്രകാശനം നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജി. രാജു, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം െകാല്ലം: പദ്ധതിവിഹിതം 100 ശതമാനം ചെലവഴിച്ച് മാതൃകയായ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പി​െൻറ അംഗീകാരം ലഭിച്ചു. 2017--18 വാര്‍ഷികപദ്ധതി കാലയളവില്‍ കൈവരിച്ച നേട്ടം കണക്കിലെടുത്ത് പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി കെ.ടി. ജലീല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമക്ക് സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്ത് പദ്ധതിതുക വിനിയോഗത്തില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണ ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.