സി.പി​.​െഎ പാർട്ടി കോൺഗ്രസ്​: ജനശ്രദ്ധയാകർഷിച്ച്​ ചരിത്രപ്രദർശനം

കൊല്ലം: ജീവന്‍ നല്‍കി നാടിനെ ചുവപ്പണിയിച്ചവര്‍... സഹനസമരങ്ങള്‍...ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍...സി.പി.െഎ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ക്രേവന്‍ സ്‌കൂളില്‍ നടക്കുന്ന ചരിത്രപ്രദര്‍ശനം വിദ്യാര്‍ഥികളെയും വിജ്ഞാനകുതുകികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ നാള്‍വഴികളിലൂടെയുള്ള ആവേശപൂര്‍ണമായ പിന്‍നടത്തമാണ് പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനം. പാര്‍ട്ടി നിരോധനത്തിനുശേഷം 1943 മേയില്‍ ബോംബെയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള ചരിത്രം പ്രദര്‍ശന ശാലയിലുണ്ട്. തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് ലീഗി​െൻറയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും രൂപവത്കരണം എന്നിവയൊക്കെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തി​െൻറ ഉപജ്ഞാതാവ് കാൾമാർക്സി​െൻറ ജീവിതകഥ പ്രദര്‍ശനത്തില്‍ അനാവരണം ചെയ്യുന്നു. 1948-49 കാലഘട്ടത്തില്‍ നിരോധിച്ച പാര്‍ട്ടിപത്രങ്ങളുടെ പതിപ്പുകള്‍ ഗവേഷക വിദ്യാർഥികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1956 നവംബര്‍ ഒന്നിലെ കേരളപ്പിറവി ദിനത്തില്‍ 'ജനയുഗം' പുറത്തിറക്കിയ പ്രത്യേക സപ്ലിമ​െൻറ്, 'നവയുഗ'ത്തി​െൻറ ആദ്യകോപ്പി, 'ന്യൂ ഏജ്' ആദ്യലക്കത്തി​െൻറ പകര്‍പ്പ്, പ്രസിദ്ധീകരണം നിര്‍ത്തിയ 'ക്രോസ് റോഡ്‌സ്' മാസിക, 1936ല്‍ നിരോധിക്കപ്പെട്ട പാര്‍ട്ടി പത്രം 'ദ കമ്യൂണിസ്റ്റ്' എന്നിവയൊക്കെ പ്രദര്‍ശനത്തിലെ സവിശേഷതകളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികാഘോഷവേളയില്‍ സ്ത്രീ പ്രതിനിധികളായ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീല ഗോപാലന്‍, സി.കെ. ഓമന എന്നിവരുടെ അപൂര്‍വ ചിത്രവും ഉണ്ട്. ഇടതുപക്ഷ മന്ത്രിസഭകള്‍ കേരളത്തി​െൻറ വികസനത്തിന് നല്‍കിയ സംഭാവനകള്‍ പ്രത്യേകമായി എടുത്തുകാട്ടിയിട്ടുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറി​െൻറ നേട്ടങ്ങള്‍, പി.കെ.വി, ഇ.കെ. നായനാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. സംസ്ഥാനത്തി​െൻറ ചരിത്രത്തില്‍ വിപ്ലവാത്മകമായ നേട്ടങ്ങള്‍ കാഴ്ചെവച്ച അച്യുതമേനോന്‍ സര്‍ക്കാറി​െൻറ കാലഘട്ടം പ്രത്യേകമായി ഇടംപിടിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.