ലിഗ: മുഖ്യമന്ത്രി സ്വീകരിച്ചത് നിരുത്തരവാദ സമീപനം ^ചെന്നിത്തല

ലിഗ: മുഖ്യമന്ത്രി സ്വീകരിച്ചത് നിരുത്തരവാദ സമീപനം -ചെന്നിത്തല തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലിഗയുടെ സഹോദരി ഇലീസയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറി​െൻറയും പൊലീസി​െൻറയും കടമയാണ്. പരാതി ലഭിച്ചയുടന്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ലിഗയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കണം. മുഴുവന്‍ കുറ്റവാളികെളയും പുറത്തുകൊണ്ടുവരണം. ഇത് കേരളത്തി​െൻറ ഒരു കറുത്ത അധ്യായമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് ബന്ധുക്കള്‍ തന്നെക്കാണാന്‍ സമയം ചോദിച്ചില്ല എന്നാണ്. ഇത് തികച്ചും തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടു എന്നിരുന്നെന്ന് രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.