രോഗം തളർത്തിയ വൃദ്ധനെ ബന്ധുക്കൾ ഉപേക്ഷിച്ചു; ഒടുവിൽ ഗാന്ധിഭവ​െൻറ തണൽ

ചവറ: ഭാര്യയും മക്കളും ഉപേക്ഷിച്ചതോടെ ഏകനായ വൃദ്ധന് ഗാന്ധിഭവ​െൻറ തണലൊരുക്കി. തേവലക്കര പുത്തൻസങ്കേതം കെ.ആർ ഭവനത്തിൽ രാധാകൃഷ്ണപിള്ളയാണ് ( 62 ) രോഗബാധിതനായതോടെ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നത്. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ മക​െൻറ സംരക്ഷണയിലായിരുന്നു ഇയാൾ. വീടിനു മുന്നിൽ ചായക്കട നടത്തിയിരുന്ന രാധാകൃഷ്ണപിള്ള രോഗബാധിതനായി കിടപ്പിലായതോടെ ജീവിതം ദുരിതത്തിലാകുകയായിരുന്നു. ആകെയുള്ള സഹായം മരുമകനായ സുരേഷായിരുന്നു. അന്ധനായ സുരേഷിനും അമ്മാവനെ പരിചരിക്കാനാകാത്ത സ്ഥിതിയായതോടെയാണ് ജീവകാരുണ്യ പ്രവർത്തകർ ഇടപെടുന്നത്. ഗാന്ധിഭവൻ കോഒാഡിനേറ്റർ സിദ്ദീഖ് മംഗലശ്ശേരിയാണ് ഇയാളെ ഏറ്റെടുത്തത്. തെക്കുംഭാഗം എസ്.ഐ രാജീവ്, ഗ്രേഡ് എസ്.ഐ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഐ. ഷിഹാബ് എന്നിവരുടെ സാന്നിധ്യത്തിലാണ് വൃദ്ധനെ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.