പുനലൂരിൽ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നവീകരണം തുടങ്ങി

പുനലൂർ: നിർമാണത്തിലെ അപാകതയും കാലപ്പഴക്കത്താലും നാശത്തിലായ പുനലൂരിലെ ഏഴുനില ഷോപ്പിങ് കോംപ്ലക്സ് നവീകരണത്തിന് തുടക്കമിട്ടു. 3.90 കോടിയാണ് നഗരസഭ അറ്റകുറ്റപ്പണിക്ക് അനുവദിച്ചിരിക്കുന്നത്. പുനലൂരിലെ ആദ്യ ബഹുനില മന്ദിരങ്ങളിലൊന്നായ ഈ കെട്ടിടത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. നിർമാണ ഘട്ടത്തിലേ ഈ കെട്ടിടത്തിന് നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. അശാസ്ത്രീയ നിർമാണവും കാലപ്പഴക്കവും ഷോപ്പിങ് കോംപ്ലക്സ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിതായാക്കി. കെട്ടിടത്തി​െൻറ നാശത്തെ തുടർന്ന് ഇവിടെ പ്രവർത്തിച്ചിരുന്ന ബാങ്കുകളടക്കം മറ്റിടങ്ങളിലേക്ക് മാറിയത് നഗരസഭക്ക് വരുമാന നഷ്ടത്തിന് ഇടയാക്കി. പട്ടണത്തി​െൻറ പ്രധാന ഭാഗത്തെ ഷോപ്പിങ് കോംപ്ലസ് നവീകരിക്കാൻ നഗരസഭ കൗൺസിൽ പദ്ധതി തയാറാക്കുകയായിരുന്നു. പുതിയ മന്ദിരം നിർമിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ, തദ്ദേശവകുപ്പ് ചീഫ് എൻജിനീയറുടെ നിർദേശപ്രകാരം കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം കെട്ടിടം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി. ഏഴുനില കെട്ടിടത്തി​െൻറ പില്ലറുകൾ ഉൾെപ്പടെ ചട്ടക്കൂട് ബലമുള്ളതായി കണ്ടെത്തി. തുടർന്നാണ് പില്ലർ നിലനിർത്തി മന്ദിര നവീകരണത്തിന് പദ്ധതി തയാറാക്കിയത്. വിശാലമായ വാഹന പാർക്കിങ്ങും മൂന്ന് ലിഫ്റ്റുകളും മന്ദിരത്തി​െൻറ മുൻഭാഗത്ത് വിശാലമായ പടവുകളും എല്ലാം ബഹുനില മന്ദിരത്തിൽ ഒരുക്കും. തിരുവനന്തപുരം രേവതി കൺസ്ട്കെ്ഷൻസിനാണ് നിർമാണച്ചുമതല. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് ആണ് രൂപകൽപന നിർവഹിച്ചത്. കെട്ടിടനവീകരണത്തി​െൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ, സ്ഥിരംസമിതി അധ്യക്ഷരായ സുഭാഷ് ജി.നാഥ്, വി. ഓമനക്കുട്ടൻ, ലളിതമ്മ, കൗൺസിലർമാരായ കെ. രാജശേഖരൻ സുശീല രാധാകൃഷ്ണൻ, സിന്ധു ഗോപകുമാർ, ജി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.