സി.പി.ഐ ജനകീയ ചായക്കടയിൽ കട്ടൻ ചായയും പരിപ്പ് വടയും സൗജന്യം

കടയ്ക്കൽ: കട്ടൻ ചായയും പരിപ്പ് വടയും സൗജന്യമായി നൽകി സി.പി.ഐയുടെ ജനകീയ ചായക്കട. 23ാം പാർട്ടി കോൺഗ്രസി​െൻറ പ്രചാരണ പരിപാടികളുടെ ഭാഗമായി തുടയന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോതിയാരുവിളയിൽ ജനകീയ ചായക്കട ആരംഭിച്ചത്. ചായക്കടയിൽ എത്തുന്നവർക്കെല്ലാം ചായയും പരിപ്പുവടയും യഥേഷ്ടം സൗജന്യമായി കഴിക്കാം. രാഷ്ട്രീയ ചർച്ചയും നടത്താം. കട്ടൻ ചായയും വടയും മാത്രം കഴിച്ച് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ ആദ്യകാല നേതാക്കളുടെ സ്മരണാർഥം കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.